ഗ്രാമീണ മേഖലയ്ക്ക് സാമ്പത്തിക അഭിവൃദ്ധിയും സാമൂഹ്യ അഭ്യുന്നതിയും ഉണ്ടാകുംവിധം കര്‍മ്മപദ്ധതികള്‍ രൂപീകരിക്കുക, തൊഴില്‍ സാദ്ധ്യത പ്രദാനം ചെയ്യുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി ഗ്രാമീണജനതയുടെ ക്ഷേമവും പുരോഗതിയും ത്വരിതപ്പെടുത്തുക, ഗ്രാമീണ യുവപ്രതിഭകളുടെ കലാസാംസ്കാരിക വാസനകളെ ഉദ്ദീപിപ്പിച്ച് ലഭ്യമായ മനുഷ്യ വിഭവശേഷിയുടെ മൊത്തത്തിലുള്ള വികാസത്തിന് വഴിയൊരുക്കുക, പരമ്പരാഗത കരകൗശല വിദ്യയ്ക്കും ഗ്രാമീണ തൊഴില്‍ മേഖലകള്‍ക്കും പ്രോത്സാഹനം നല്‍കുക, ഗ്രാമതലങ്ങളിലെ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായഹസ്തം നല്‍കുക, ഗ്രാമീണ ജനതയ്ക്ക് ഗുണകരമായി പഞ്ചായത്തുകള്‍ കൈക്കൊള്ളുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തമേകുക, പ്രിന്‍റിംഗ് പ്രസ്സ്, ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ ചെറുകിട വ്യവസായ സംരംഭങ്ങളിലൂടെ ഗ്രാമീണ ജനതയ്ക്ക് തൊഴില്‍ സാദ്ധ്യതയും തൊഴില്‍ പരിശീലനവും നല്‍കുക, ഗ്രാമതലങ്ങളിലെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുക. ഗ്രാമതലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ഉതകുംവിധം പ്രസിദ്ധീകരണങ്ങളും ലഘു ലേഖകളും പ്രചരിപ്പിക്കുക എന്നിവ സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളാണ്.
- 97 views