സൊസൈറ്റിക്ക് സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിങ്ങനെ രണ്ടു തരത്തിലുള്ള അംഗങ്ങള്‍ ഉണ്ട്. സ്ഥാപനങ്ങള്‍ എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ ആണ്. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍്, മാനേജിംഗ് ഡയറക്ടര്‍ (പഞ്ചായത്ത് ഡയറക്ടര്‍), ഗ്രാമപഞ്ചായത്തു പ്രസിഡന്‍റുമാരില്‍ നിന്നും ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കുന്ന 7 പേര്‍, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 4 പേര്‍, ഒരു വ്യക്തിഗത അംഗം തുടങ്ങി 15 പേര്‍ അടങ്ങിയ ഡയറക്ടര്‍ ബോര്‍ഡാണ് ക്രൂസിന്‍റെ ദൈനംദിന ഭരണം നിര്‍വ്വഹിക്കുന്നത്. ഓരോ ജില്ലയിലെ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റുമാരില്‍ നിന്നും രണ്ട് എന്ന ക്രമത്തില്‍ തെരഞ്ഞെടുക്കുന്ന 28 പേര്‍, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 11 പേര്‍, 1 വ്യക്തിഗത അംഗം, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജനറല്‍ കൗണ്‍സില്‍ സൊസൈറ്റിയുടെ പൊതുവായ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടറെ സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിക്കുന്നു.
- 82 views